FLASH NEWS
SATHROLSAVAM 2014 RESULTS . . MATHS FAIR . . WE FAIR . . SCINCE FAIR . . SOCIAL FAIR . . IT FAIR
Tuesday, 12 August 2014
Sunday, 10 August 2014
Thursday, 7 August 2014
കൗതുക വാര്‍ത്ത
ചപ്പാത്തി ഉണ്ടാക്കുന്ന റോബോട്ടുമായി സിംഗപ്പൂരിലെ ഇന്ത്യന്‍ ദമ്പതികള്‍
സിംഗപ്പൂര്‍: സിംഗപ്പൂരിലുള്ള ഇന്ത്യന്‍ ദമ്പതികള്‍ വികസിപ്പിച്ച ചപ്പാത്തി
ഉണ്ടാക്കുന്ന റോബോട്ടിന് അമേരിക്കയില്‍നിന്നുപോലും നിരവധി
ആവശ്യക്കാര്‍. വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ നിരവധിപേര്‍
റോബോട്ടിന് ഓഡര്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യക്കാരായ ഋഷി ഇസ്രാനിയും ഭാര്യ
പ്രണോതിയും ചേര്‍ന്ന് ആറുവര്‍ഷമെടുത്താണ് റോബോട്ട് വികസിപ്പിച്ചത്.
റൊട്ടിമാറ്റിക് എന്ന് പേരുനല്‍കിയിട്ടുള്ള യന്ത്രത്തിന് ഒരു ചപ്പാത്തി
പാകം ചെയ്യാന്‍ ഒരു മിനിട്ടുമതി. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച ആദ്യ അടുക്കള ഉപകരണമാണ് റൊട്ടിമാറ്റിക്. ഉപകരണം അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനുവേണ്ട അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ് ദമ്പതികള്‍. അടുത്തവര്‍ഷത്തോടെ ഈ ഉപകരണം അമേരിക്കയിലേക്ക് കയറ്റിയയക്കാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 599 ഡോളര്‍ (35,000 രൂപ) വിലവരും.
17 കിലോഗ്രാം ഭാരമുള്ള ഉപകരണത്തില്‍ 10 മോട്ടോറുകളും 15 സെന്‍സറുകളും 300 ഘടകങ്ങളുമുണ്ട്. ചപ്പാത്തിയുടെ മാര്‍ദ്ദവവും എണ്ണമയവുമെല്ലാം ക്രമീകരിക്കാനുള്ള സംവിധാനം ഉപകരണത്തിലുണ്ട്. ടെണ്‍ ക്യൂബെന്ന മൊബൈല്‍ സെക്യൂരിറ്റി കമ്പനിയുടെ സ്ഥാപകനാണ് ഇസ്രാനി. കമ്പനിയെ പിന്നീട് മക്കാഫി ഏറ്റെടുത്തു. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദഗ്ദ്ധയാണ് പ്രണോതി.
Wednesday, 6 August 2014
Sunday, 3 August 2014
ഹിരോഷിമ നാഗസാക്കി ദിനം-നടുക്കുന്ന ഒരോര്‍മ്മ
ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 69
വര്‍ഷം തികയുകയാണ്.വീണ്ടും ഒരു യുദ്ധവിരുദ്ധദിനമെത്തുന്നത് ഏറെ പ്രസക്തമായ സമയത്താണ് .യുദ്ധവിപത്തിനെതിരെ
ചിന്തിക്കാനും പ്രതികരിക്കാനും ഓരോ മനുഷ്യനും തയ്യാറാകേണ്ട
സന്ദര്‍ഭമാണിത്.ഇസ്രായേല്‍ പാലസ്തീനെതിരെ ഗാസയില്‍ നടത്തുന്ന
കൂട്ടക്കുരുതി കേവലം പാലയ്തീനെതിരെ മാത്രമല്ല,ഈ ലോകത്തോടു തന്നെയാണ്.കേവലം
മനുഷ്യവംശത്തിനുമാത്രമല്ല ഈ ലോകത്തെ സുന്ദരമാക്കുന്ന മണ്ണും മരങ്ങളും
മലകളും പുഴകളും കാട്ടരുവികളും പുഴുക്കളും പൂമ്പാറ്റകളെയും ഒക്കെ
തുടച്ചുമാറ്റി ജീവന്‍റെ അവസാനത്തെ കണികയെയും ഇല്ലായ്മ ചെയ്യുന്നതിലൂടെ
ഇസ്രായേല്‍ യഥാര്‍ത്ഥത്തില്‍ നേടുന്നതെന്താണ്? വംശ്യഹത്യ എന്ന
അധീശത്വമല്ലാതെ....
Subscribe to:
Posts (Atom)


